ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ മെറിറ്റ് ഡേ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിതിന്‍ തോമസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിതിന്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍ പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ റിനറ്റ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഉന്നത വിജയം കൈവിരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി. കരാട്ടെ പരീക്ഷ വിജയിച്ച കുട്ടികള്‍ക്ക് യെല്ലോ ഗ്രീന്‍ ബെല്‍റ്റ് നല്കി ആദരിക്കുകയും ചെയ്തു. അധ്യാപക പ്രതിനിധികളായ ഫിസി എം. ഫ്രാന്‍സിസ് സ്വാഗതം ആശംസിക്കുകയും യു. വിനി വിന്‍സെന്റ് നന്ദി അര്‍പ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ വിവിധതരത്തിലുള്ള കലാപരിപാടികളും കരാട്ടെ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരുന്നു.