ബില്ലുകള്‍ മാറിക്കിട്ടുന്നില്ല; ഗവ. കരാറുകാര്‍ പ്രതിഷേധിച്ചു
പണി കഴിഞ്ഞിട്ടും ബില്ലുകള്‍ മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനു മുന്പില് നടത്തിയ ധര്‍ണ.
ഇരിങ്ങാലക്കുട: പണി കഴിഞ്ഞിട്ടും ബില്ലുകള്‍ മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനു മുന്പില് ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം. എകെജിസിഎ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ഡേവിസ് നെല്ലിപ്പിള്ളി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ഡി. ജെയ്സണ്‍ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി ക്രിസ്തുദാസ്, വൈസ് പ്രസിഡന്റ് ഗോപികുമാര്‍, ട്രഷറര്‍ ഐ.കെ. ടോമി, ജോയിന്റ് സെക്രട്ടറി ബിജു ടോപ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി