ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വിദ്യാനിധി പദ്ധതിക്ക് സെന്റ് ജോസഫ്സ് കോളജില്‍ തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാനിധി പദ്ധതിക്ക് ആരംഭം കുറിച്ചു. പാവപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ഫീസ് നല്കാന് കഴിയാത്തതിന്റെ പേരില്‍ പഠനം മുടങ്ങാന്‍ പാടില്ല എന്ന ലക്ഷ്യം വച്ച് കൊണ്ട് ആരംഭിക്കുന്ന വിദ്യാനിധി പദ്ധതിയിലേക്ക് ആദ്യ സംഭാവന ഒരു ലക്ഷം രൂപ ജെസിഐ നാഷണല്‍ അവാര്‍ഡ് ജേതാക്കളായ നിസാര്‍ അഷറഫും നിഷിന നിസാറും ചേര്‍ന്ന് സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസിക്ക് കൈമാറി. ജെസിഐ പ്രസിഡന്റ് ലിയോ പോള്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജെസിഐ ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് ഇഷാന് അഗര്‍വാള്‍ മുഖ്യാതിഥി ആയിരുന്നു. സോണ്‍ ഭാരവാഹികളായ അരുണ്‍ ജോസ്, മേജോ ജോണ്സണ്, ജെസിഐ സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര്‍ കെ.കെ. ഷിജു, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, ലേഡി ജേസി ചെയര്‍പേഴ്സണ്‍ രമ്യ ലിയോ, സെന്റ് ജോസഫ്സ് കോളജ് അധ്യാപിക വീണ സാനി എന്നിവര്‍ പ്രസംഗിച്ചു.