കള്ളുഷാപ്പിലെ ജീവനക്കാരനെ തോക്ക് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ഗുണ്ട വടിവാള്‍ വിപിന്‍ അറസ്റ്റില്‍
വിപിന്‍
ഇരിങ്ങാലക്കുട: മുരിയാട് കള്ളുഷാപ്പില്‍ വെച്ച് ഷാപ്പ് ജീവനക്കാരനെ ഭക്ഷണം കഴിച്ചതിന്റെ പൈസ സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് തോക്ക് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സ്റ്റേഷന് റൗഡി പുല്ലൂര്‍ തുറവന്‍കാട് എലമ്പലക്കാട്ട് വിപിന്‍ എന്ന വടിവാള്‍ വിപിന്‍ (46 ) എന്നയാളെ ആളൂര്‍ സിഐ മുഹമ്മദ് ബഷീര്‍ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, വധശ്രമം കേസുകള്‍ അടക്കം 26 ഓളം കേസുകള്‍ ഉണ്ട്. പ്രതിയുടെ പക്കല്‍ നിന്നും നാലു റൗണ്ട് അടക്കം തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഎസ്ഐ ധനലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സതീഷ്, ജീവന്, ഷാന്മോന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സവീഷ്, അനീഷ്, ബിലഹരി, മധു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി