മോദി സര്‍ക്കാരിനെ തൂത്തെറിയാന്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാവണം- ടി.എന്‍. പ്രതാപന് എംപി
യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്വേഷവും വര്‍ഗീയതയും പരത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയും ഭരണഘടന പോലും ഇല്ലാതാക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെ തൂത്തെറിയാന്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവണമെന്ന് ടി.എന്‍. പ്രതാപന് എംപി. ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഷത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയമാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ സംസ്ഥാന ഭരണത്തിനെതിരെയുമുള്ള വിധിയായിരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ വര്‍ഗീയതയ്ക്ക് വളമിടുന്ന ജോലിയാണ് കേരളത്തില്‍ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സ്ഥാനാര്‍ഥി കെ. മുരളീധരന് പറഞ്ഞു. തങ്ങളുടെ അഴിമതിയും മാസപ്പടിയുമടക്കമുള്ള വിഷയങ്ങളും തേച്ചുമായ്ച്ച് കളയാനുള്ള തത്രപ്പാടിലാണ് പിണറായി വിജയന്. മോദി സ്തുതി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. ജോസ് വള്ളൂര്‍, എം.പി. വിന്‍സെന്റ്, എം.പി. ജാക്സന്, കെ.ആര്. ഗിരിജന്‍, പ്രഫ. സാവിത്രി ലക്ഷ്മണന്, രാജേന്ദ്രന് അരങ്ങത്ത്, കെ.ബി. ജയറാം, അഡ്വ. എം.എസ്. അനില്‍കുമാര്‍, കെ.കെ. ശോഭനന്, ആന്റോ പെരുമ്പള്ളി, സതീഷ്, വിമല, സോണിയ ഗിരി, സുജ സഞ്ജീവ് കുമാര്‍, സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, കെ.എ. റിയാസുദ്ദീന്‍, റോക്കി ആളൂക്കാരന്‍, മിനി മോഹന്‍ദാസ്, രാജലക്ഷ്മി കുറുമാത്ത്, ഗീത മനോജ്, അബ്ദുള്‍ ഹഖ്, സി.കെ. ഭാസി, ഷാജു പാറേക്കാടന്‍, ബാബു തോമസ്, ശ്രീകുമാര്‍, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി