കേന്ദ്ര അവഗണന എന്ന ഇടതുപക്ഷസര്‍ക്കാരിന്റെ വാദത്തെ ശരിവയ്ക്കുന്നതാണ് സുപ്രീം കോടതി വിധി- പി.കെ. ബിജു
ഇരിങ്ങാലക്കുട: കേന്ദ്ര അവഗണന എന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വാദത്തെ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി വിധിയെന്നും കേരളത്തിനു പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കോടതി നിര്‍ദ്ദേശം കേന്ദ്ര ഗവണ്മെന്റിന്റെയും കേരളത്തിലെ യുഡിഎഫ് നേതൃത്വത്തിന്റെയും മുഖത്തേറ്റ അടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു. ഇരിങ്ങാലക്കുട നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്‍വെന്‍ഷനില്‍ പി. മണി അധ്യക്ഷനായിരുന്നു.
സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാര്‍, മന്ത്രിമാരായ ഡോ. ആര്. ബിന്ദു, കെ. രാജന്, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, മോളി ഫ്രാന്‍സിസ്, കെ.യു. അരുണന്, ടി.കെ. സുധീഷ്, ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ്കുമാര്‍, കെ.എസ് ജയ, അഡ്വ. കെ.ആര്. വിജയ, കെ. ശ്രീകുമാര്‍, ടി.കെ. വര്‍ഗീസ്, രാജു പാലത്തിങ്കല്‍, ഗിരിഷ്മണപ്പെട്ടി, അഡ്വ. പാപ്പച്ചന് വാഴപ്പിള്ളി, ടി.കെ.നാരായണന്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലന്, വിജയലക്ഷ്മി വിജയചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
1501 അംഗങ്ങളടങ്ങിയ ജനറല്‍ കമ്മിറ്റി രൂപികരിച്ചു. ചെയര്‍മാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിനെയും കണ്‍വീനറായി പി. മണിയെയും ട്രഷററായി എന്‍.കെ. ഉദയപ്രകാശിനെയും തിരഞ്ഞെടുത്തു.ഉല്ലാസ് കളക്കാട്ട് സ്വാഗതവും എന്‍.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.