അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി
മലയാള ചിത്രമായ ദായത്തിന്റെ സംവിധായകന് പ്രശാന്ത് വിജയിയെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്പ്പറേഷന്, ചലച്ചിത്ര അക്കാദമി, തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രോല്‍സവം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അഞ്ചാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി. സമാപന ദിവസം മാസ് മൂവീസില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രങ്ങളായ വലസൈ പറവകളുടെ സംവിധായകന് സുനില്‍ മാലൂരിനെ കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ധനനും ദായത്തിന്റെ സംവിധായകന് പ്രശാന്ത് വിജയിയെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എസ്. റഫീഖ് ആദരിച്ചു. നടി രഞ്ജിനി ജോര്‍ജ്ജ്, പി.കെ. കിട്ടന്, രാധാകൃഷ്ണന് വെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളിലായി 21 ചിത്രങ്ങളാണ് എഴ് ദിവസങ്ങളിലായി പ്രദര്‍ശിപ്പിച്ചത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി