ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ഥികള്‍ യൂഎഇ യില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ അക്കാദമിക് പഠനത്തിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കാന്‍ ദുബായില്‍ എത്തിച്ചേര്‍ന്നു. 31 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചേര്‍ന്നുള്ള സംഘം യൂഎഇലെ വിവിധ എമിരേറ്റ്സുകളിലുള്ള കമ്പനികളിലാണ് ഈ പഠന പദ്ധതി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി ചേര്‍ന്ന സംഘത്തെ യൂഎഇലെ ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന അംഗങ്ങള്‍ സ്വീകരിക്കുകയും വിവിധ കമ്പനികളില്‍ എത്തിക്കാനും വേണ്ട സഹായങ്ങളും ചെയ്തു. പിയേഴ്സണ്‍ മുരിങ്ങത്തുപറമ്പില്‍, ബെന്നി തേലപ്പിള്ളി, ലോന എന്നിവര്‍ നേതൃത്വം നല്കി. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ ഫാ. വിന്‍സണ്‍ തറയില്‍ ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു