ലോക ഓട്ടിസം ദിനാചരണം: കുട്ടികളെ ലൈംഗിക ദുരുപയോഗത്തില്‍ നിന്നും സംരക്ഷിക്കാന്‍ സംവിധാനങ്ങളില്ല
ഇരിങ്ങാലക്കുട: ഓട്ടിസം ബാധിതരായ കുട്ടികളെ ലൈംഗിക ദുരുപയോഗത്തില്‍ നിന്നും സംരക്ഷിക്കുന്ന ശാസ്ത്രീയ പരിഹാര സംവിധാനങ്ങള്‍ ഇല്ലെന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക നിര്‍ദ്ദേശക മൊഡ്യൂളുകള്‍ ഇല്ലാത്തത് ഓട്ടിസം ബാധിത കുട്ടികളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും ഡെവലപ്പ്മെന്റല്‍ ആന്‍ഡ് ബിഹേവിയറല്‍ പീഡിയാട്രിഷ്യന്‍ ഡോ. നിമ്മി ജോസഫ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കൊടുങ്ങല്ലൂര്‍, ചാലക്കുടി ഘടകങ്ങളുമായി സഹകരിച്ച് ഭിന്നശേഷി കുട്ടികള്‍ക്ക് കൗമരകാലഘട്ടത്തില് ഉണ്ടാകുന്ന മാറ്റങ്ങളും വെല്ലുവിളികളും എന്ന വിഷയത്തെ കുറിച്ച് സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യ ഡെന്റല്‍ സ്ക്രീനിംഗ് ക്യാമ്പും നടത്തി. സ്പെഷ്യല്‍ അക്കാദമിക് ഓഫീസര്‍ ഡോ. വിജയലക്ഷ്മി അമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പെടഡോന്റിസ്റ്റ് ഡോ. രഞ്ജു, ഐഡിഎ ചാലക്കുടി പ്രസിഡന്റ് ഡോ. ജോണി മാമ്പിളി, സിഡിച്ച് ഇന്‍ചാര്‍ജ്, ഡോ. ദീപക് എന്നിവര്‍ പങ്കെടുത്തു. തൃശൂര്‍ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. സോഷ്യല്‍ വര്‍ക്കര്‍ സി. ജെസ്നി, ഡോ. മഞ്ജുഷ, ഡോ. പ്ലേറ്റോ, ഡോ. ബെറില്‍, ഡോ. അലക, ഡോ. അനുപമ, ഡോ. ബേസില്‍ ജോര്‍ജ്, ഡോ. ക്ലിസ്റ്റണ് ദേവിസ്, ഡോ. ദീപക് എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു