മെഗാ മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി കൂര്‍ക്കഞ്ചേരി ആദിത്യ റീഹാബിലിറ്റേഷന്‍ സെന്റര്‍, എറണാകുളം അപ്പോളോ അഡ്ലക്സ് ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. സേവാഭാരതി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂറോ, ഫിസിയോതെറാപ്പി, ജനറല്‍ മെഡിസിന്, ശ്വാസകോശ പ്രവര്‍ത്തന പരിശോധന, ഇസിജി, ബിപി, പ്രമേഹം എന്നി ചികിത്സകളാണ് ലഭിച്ചത്. ക്യാമ്പില്‍ ഫിസിഷ്യന്‍ ഡോ. രേഷ്മ, സേവാഭാരതി മെഡിസെല്‍ കണ്‍വീനര്‍ കവിത ലീലാധരന്, പ്രസിഡന്റ് ജഗദീഷ് പണിക്കവീട്ടില്‍, സെക്രട്ടറി രാജിലക്ഷ്മി, അംഗങ്ങളായ സൗമ്യ സംഗീത്, മിനി സുരേഷ്, വിദ്യ സജിത്ത്, വി.കെ. സുരേഷ്, സംഗമേശ്വര വാനപ്രസ്ഥാശ്രമീ വൈസ് പ്രസിഡന്റ്് ഹരികുമാര്‍ തളിയക്കാട്ടില്‍, മധു ആലത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി