തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജേഷ്ഠനും താന്‍ വന്ന പാതയിലൂടെ വരും-പത്മജ വേണുഗോപാല്‍
ഇരിങ്ങാലക്കുട: വടകരയില്‍ നിന്നാല്‍ വിജയിക്കുമായിരുന്ന കെ. മുരളീധരനെ തൃശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയത് ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന് പത്മജാ വേണുഗോപാല്‍. തൃശൂര്‍ ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരിങ്ങാലക്കുടയില്‍ എത്തിയതായിരുന്നു പത്മജ. സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ സ്ത്രീകള്‍ തയ്യാറായി കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജേഷ്ഠനും താന്‍ വന്ന പാതയിലൂടെ ഇവിടേക്ക് വരുമെന്ന് ഉറപ്പുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്നും പത്മജാ വേണുഗോപാല്‍ പറഞ്ഞു.
ചെട്ടിപ്പറമ്പ്, കൂടല്‍മാണിക്യം, ചെമ്മണ്ട മേഖലയിലെ കുടുംബയോഗത്തില്‍ പത്മജ പങ്കെടുത്തു. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസും പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, കെ.എ. സുരേഷ്, കൃപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട്, സന്തോഷ് ചെറാക്കുളം, രാമചന്ദ്രന് കോവില്‍ പറമ്പില്‍, രമേഷ് അയ്യര്‍, രാജന് കുഴുപ്പുള്ളി, രിമ പ്രകാശ്, ലിഷോണ്‍ ജോസ്, രഞ്ജിത്ത് മേനോന്, അജയന് തറയില്‍, സജി കല്ലട, പി.കെ. പ്രസന്നന്, ജയചന്ദ്രന്, റോജന്‍ മംഗലന്‍, സരിത വിനോദ്, സ്മിത കൃഷ്ണകുമാര്‍, ലീന ഗിരീഷ്, എന്‍.കെ. ധനേഷ് എന്നിവര്‍ സംസാരിച്ചു.