സെന്റ് ജോസഫ്സ് കോളജിലെ 1976 79 ബിഎസ്സി മാത്തമാറ്റിക്സ് ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സ്നേഹ സംഗമം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ 1976 79 ബിഎസ്സി മാത്തമാറ്റിക്സ് ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സ്നേഹ സംഗമം കോളജിലെ മരിയന്‍ ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി അധ്യക്ഷത വഹിച്ചു. പൂര്‍വ അധ്യാപകരായ സിസ്റ്റര്‍ സ്റ്റീഫന്‍ മേരി, ഡോ. കെ.ജെ. ജോണ്‍, സിസ്റ്റര്‍ വിജയ, സിസ്റ്റര്‍ ട്രീസ പറോക്കാരന്‍, ഡോ. കെ.വി. ഗീത എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി.വി. റീത്ത, ശാന്ത പോള്‍ എന്നിവര്‍ പ്രസംഗിച്ചു.