ഡിആര്‍എന്‍ബി മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനവും ഡോ. എസ്.കെ. കാമ ഗോള്‍ഡ് മെഡലും നേടി
നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് നടത്തിയ ഡിആര്‍എന്‍ബി മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി പരീക്ഷയില്‍ ദേശീയ തലത്തില്‍ ഒന്നാം സ്ഥാനവും ഡോ. എസ്.കെ. കാമ ഗോള്‍ഡ് മെഡലും നേടിയ ഡോ. നിധിന് ദേവദാസ്. കോഴിക്കോട് ഗവ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഡോ. നിധിന് ഗ്യാസ്ട്രോ എന്ട്രോളജിയില് ബിരുദാനന്തര ബിരുദം നേടിയത്. കാട്ടൂരിലെ റിട്ടയേര്‍ഡ് പോസ്റ്റ് മാസ്റ്റര്‍ ദേവദാസ് പാലക്കലിന്റെയും അംബികയുടെയും മകനാണ് ഡോ. നിധിന്. ഓങ്കോളജി വിഭാഗത്തില്‍ ഡോക്ടറായ അമൃതയാണ് ഭാര്യ.