ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ ഖത്തറില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍ അക്കാദമിക് പഠനത്തിന്റെ ഭാഗമായുള്ള ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകാന്‍ ഖത്തറില്‍ എത്തിച്ചേര്‍ന്നു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, ഡോ. റോബിന്‍സണ്‍, ഫ്രാന്‍സിസ് ബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുപത്തൊമ്പത് വിദ്യാര്‍ഥികളും ഒരു അധ്യാപികയും അടങ്ങുന്ന സംഘം യാത്രതിരിച്ചത്. ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന സംഘത്തെ സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ സ്വീകരിക്കുകയും വിവിധ കമ്പനികളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ എടുക്കുകയും ചെയ്തു. റവ.ഡോ. വില്‍സണ്‍ തറയിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു