ഇരിങ്ങാലക്കുടയിലും കാട്ടൂരിലും റൂട്ട് മാര്‍ച്ച്
ഇരിങ്ങാലക്കുട: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ള കേന്ദ്ര സേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഇരിങ്ങാലക്കുട പൂതംകൂളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഠാണ വഴി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സിഎപിഎഫ് ഇന്‍സ്പെക്ടര്‍ ഉപേന്ദ്രസിംഗ്, ഇരിങ്ങാലക്കുട എസ്എച്ച്ഒ മനോജ് കെ. ഗോപി, എസ്ഐ അജാസുദ്ദീന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാര്‍ച്ച്.

കാട്ടൂര്‍: പോലീസിന്റെയും സിഎപിഎഫിന്റെയും നേതൃത്വത്തില്‍ എടക്കുളത്ത് റൂട്ട് മാര്‍ച്ച് നടത്തി. എടക്കുളം മുതല്‍ അരിപ്പാലം വരെ നടത്തിയ മാര്‍ച്ചിന് സിഎപിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഡി.ടി. പ്രദീപ്, കാട്ടൂര്‍ ഐഎസ്എച്ച്ഒ ജസ്റ്റിന് എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
ഒരുമയുടെ ഓര്‍മകള്‍ പങ്കുവച്ച് ഉദയ പ്രൊവിന്‍സ് അലുമ്നി മീറ്റ്
ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പൊതുസമ്മേളനം സംഘടിപ്പിച്ചു