ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
കാട്ടൂര്‍: ഇല്ലിക്കാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇല്ലിക്കാട് മദ്രസയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മഹല്ല് ഖത്തീബ് അബ്ബാസ് മിസ്ബാഹി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. കാട്ടൂര്‍ എസ്ഐ രമ്യ കാര്ത്തികേയന് ക്ലാസിന് നേതൃത്വം നല്കി. മഹല്ല് വൈസ് പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍, മഹല്ല് സെക്രട്ടറി റിയാസ് പി.എം. സ്വാഗതം പറയുകയും, ട്രഷറര്‍ ഖാദര്‍ കിടങ്ങാശേരി നന്ദി പറയുകയും ചെയ്തു. മഹല്ലിലെ രക്ഷിതാക്കളും, യുവാക്കളും ക്ലാസില്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു