ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ ഇരുപത്തിയൊന്നാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ ഇരുപതിയൊന്നാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ കൃസാന്ത് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗധരന്‍ അസിസ്റ്റന്റ് നഴ്സിംഗ് മാനേജര്‍ സിജി, നഴ്സിംഗ് മാനേജര്‍ മിനി ജോസ്, വൈസ് പ്രിന്‍സിപ്പല്‍ ജിന്നി ജോയ് , സംഗീത ആന്റോ എന്നിവര്‍ നേര്‍ന്നു സംസാരിച്ചു.