ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്നു പുറത്താക്കണം: അജിത്ത് കൊളാടി
പടിയൂര്‍: വംശീയവിദ്വേഷത്തിനും വിഭജനത്തിനും പ്രധാനമന്ത്രിതന്നെ നേതൃത്വം നല്കുന്ന കാഴ്ചയാണ് രാജ്യം സാക്ഷ്യംവഹിക്കുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത്ത് കൊളാടി. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്നു പുറത്താക്കാനുള്ള ജനകീയപോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഈ മഹാദൗത്യത്തില്‍ മുഴുവന്‍ ജനാധിപത്യ മതനിരപേക്ഷ മനസുകളെ ഒന്നിപ്പിക്കുവാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. എല്‍ഡിഎഫ് പടിയൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം. പടിയൂര്‍ മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.എ. രാമാനന്ദന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.എസ്. ജയ, എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് സെക്രട്ടറി പി. മണി, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആര്. വിജയ എന്നിവര്‍ പ്രസംഗിച്ചു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ.സി. പ്രേമരാജന്‍, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ കെ.വി. രാമകൃഷ്ണന്, സിപിഎം ഏരിയ കമ്മിറ്റി അംഗം സി.ഡി. സിജിത്ത്, സിപിഐ ജില്ലാ കമ്മിറ്റി അംഗം അനിതാ രാധാകൃഷ്ണന്, സിപിഐ പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം.എന്‍. സുഭാഷ്, സിപിഎം എടതിരിഞ്ഞി ലോക്കല്‍ സെക്രട്ടറി എ.എസ്. ഗിരീഷ്, എടതിരിഞ്ഞി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം.എ. ദേവാനന്ദന്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജി രതീഷ് എന്നിവ സന്നിഹിതരായിനു. എടതിരിഞ്ഞി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.ആര്. രമേഷ് സ്വാഗതവും പടിയൂര്‍ മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി.വി. വിബിന് നന്ദിയും പറഞ്ഞു.