എന്റെ ബൂത്ത് എന്റെ അഭിമാനം; യുഡിഎഫിന് വോട്ടുറപ്പിക്കാന്‍ ഭവനസന്ദര്‍ശനം

ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി നിയോജകമണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ബൂത്തുകളില്‍ ഭവനസന്ദര്‍ശനം നടത്തി. തോമസ് ഉണ്ണിയാടന് നഗരസഭയിലെ 86-ാം നമ്പര്‍ ബൂത്തിലും കെപിസിസി നിര്‍വാഹകസമിതിയംഗം എം.പി. ജാക്സണ് 88-ാം നമ്പര്‍ ബൂത്തിലും നേതൃത്വംനല്കി. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സോണിയാ ഗിരി, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, ഘടകകക്ഷി നേതാക്കളായ കെ.എ. റിയാസുദ്ദീന്‍, പി.ബി. മനോജ്, ദാമോദരന്‍, റോക്കി ആളൂക്കാരന്‍, സാം തോംസണ്‍ എന്നിവരും സ്വന്തം ബൂത്തുകളില്‍ ഭവനസന്ദര്‍ശനത്തിന് നേതൃത്വംനല്കി.