ഗാന്ധി ദര്ശന് വേദി കുടുംബ സംഗമം നടത്തി
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി വിഭാവനം ചെയ്ത പരസ്പര സ്നേഹത്തോടേയും ബഹുമാനത്തോടേയും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന നാനാത്വത്തില്‍ ഏകത്വത്തിന്റെ മഹത്തായ മൂല്യങ്ങള്‍ പിന്തുടരണമെന്ന് ഗാന്ധി ദര്ശന് വേദി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കുടുംബ സംഗമം കെപിസിസി സംഘടനാ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് ഗാന്ധി ദര്ശന് വേദി ജില്ലാ ചെയര്മാന് പ്രഫ. വി.എ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പൂമംഗലം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് സി.പി. മാത്യു മാസ്റ്ററുടെ സ്മരണാര്‍ഥമുള്ള ഗാന്ധി പുരസ്കാരം പൂമംഗലം പഞ്ചായത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ മെമ്പറും, മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സാമൂഹ്യ സേവന രംഗത്ത് ഗാന്ധിയന്‍ പാത പിന്തുടരുന്ന എം.കെ. കമലമ്മയ്ക്ക് നല്കി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതന് മേനോത്ത് സമാദരണം നടത്തി. യു. ചന്ദ്രശേഖരന് സ്വാഗതവും എ.സി. സുരേഷ് നന്ദിയും പറഞ്ഞു.അഡ്വ. ജോസ് മൂഞ്ഞേലി, പി.കെ. ജിനന്, എം. മൂര്‍ഷിദ്, ടി.എസ്. പവിത്രന് എന്നിവര്‍ സംസാരിച്ചു.