ഭിന്നശേഷി കുട്ടികളുടെ രക്ഷാകൃത്ത് സംഗമം
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ അടങ്ങുന്ന രക്ഷിതാക്കളുടെ സംഗമം നടന്നു. എസ്എസ്കെ ജില്ലാ പ്രോഗ്രാമിംഗ് ഓഫീസര്‍ ബ്രിജി സാജന് ഉദ്ഘാടനം ചെയ്തു. എഇഓ ഡോ. എം.സി. നിഷ അധ്യക്ഷയായ വേദിയില്‍ ഇരിങ്ങാലക്കുട ബിപിസി കെ.ആര്. സത്യപാലന് സ്വാഗതം പറഞ്ഞു. രക്ഷിതാക്കള്‍ക്കുള്ള ക്ലാസ് ബിനു പുളിക്കന്‍ നയിച്ചു. ഇരിങ്ങാലക്കുട ബിആര്‍സി ട്രെയിനര്‍ ഡോക്ടര്‍ സോണിയ വിശ്വം നന്ദി പറഞ്ഞു. ഓട്ടിസം സെന്റര്‍, സ്പെഷ്യല്‍ കെയര്‍ സെന്റര്‍ എനീ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സ്പെഷ്യല്‍ എഡ്യൂക്കേറ്റേഴ്സായ ആര്. സുജാത, ആതിര രതീഷ് എന്നിവര്‍ വിശദീകരിച്ചു