താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ ഇന്ന്
താഴെക്കാട്: താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഐ കാര്‍മികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 3.30 ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, വര്‍ണമഴ, രാത്രി എട്ടിന് പഞ്ചാരിമേളം. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍ദിനമായ നാളെ രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി, 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി. ഫാ. ജോണി മേനാച്ചേരി കാര്‍മികത്വം വഹിക്കും. ഫാ. നവീന്‍ ഊക്കന്‍ സന്ദേശം നല്‍കും. രാത്രി 7.30ന് വോയ്സ് ഓഫ് കൊച്ചിന് അവതരിപ്പിക്കുന്ന മെഗാഷോ. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഒാണ് കര്‍മ്മം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഈശ്വര മനുഷ്യ ബന്ധവും സഹോദര സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതാണ് രക്ഷാബന്ധന്: തോമസ് ഉണ്ണിയാടന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി