കരാഞ്ചിറ പള്ളി ജൂബിലി, ജീവകാരുണ്യ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി

കരാഞ്ചിറ: സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയുടെ നൂറ്റിഅന്‍പത് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യ ഫണ്ടിന്റെ ആദ്യ ഗഡു കൈമാറി. ജീവകാരുണ്യ പ്രവര്‍ത്തന കണ്‍വീനര്‍ ഡേവിസ് പള്ളിപ്പാട്ട് ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടനു ചെക്ക് കൈമാറി. ഇടവക വികാരി ജെയിംസ് പള്ളിപ്പാട്ട്, ജനറല്‍ കണ്‍വീനവര്‍ ടോണി ആലപ്പാട്ട് കൈക്കാരമാരായ ജീസന്‍, ബിജു എന്നിവര്‍ സംസാരിച്ചു.