ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി രോഗീസംഗമം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി രോഗീസംഗമം നടത്തി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന ദിവ്യബലിക്കും ദിവ്യകാരുണ്യ ആരാധനക്കും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഫാലിറ്റ് തുലാപറമ്പില്‍ ഫാ. ഗ്ലിഡിന്‍ പഞ്ഞിക്കാരന്‍, ഫാ. ജോസഫ് പയ്യപ്പിള്ളി രൂപത ഹൃദയ പാലിയേറ്റീവ് സെന്ററിലെ ഡയറക്ടര്‍ ഫാ. ഷാജു ചെറയത്ത്, ജനറല്‍ കണ്‍വീനര്‍ ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ടിജോ ആലപ്പാട്ട്, ഫാ. ജോസഫ് മാളിയേക്കല്‍, കൈക്കാരാന്മാരായ ആന്റണി കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സെന്റ് എലുവത്തിങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ ടോണി ചെറിയാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബാബു ചേലക്കാട്ടുപറമ്പില്‍, റാണി സാനി അരിമ്പൂപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍, പ്രതിനിധിയോഗം സെക്രട്ടറി സി.എം. പോള്‍ ചാമപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പല്ലാവൂര്‍ സമിതിയുടെ പത്മ ജ്യോതി പുരസ്കാരങ്ങള്‍ മനു മാസ്റ്റര്‍ക്കും കെ.എസ്. സുധാമനും
എടതിരിഞ്ഞി സെന്ററില്‍ പുതിയ ജലസംഭരണി
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം