ശുചിത്വ സുന്ദര ഗ്രാമമാക്കാന്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വിദ്യാര്‍ഥികള്‍
മുരിയാട്: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കുറിച്ച് കൊണ്ട് മുരിയാട് ഗ്രാമപഞ്ചായത്തിലെ മുല്ലക്കാട് വാര്‍ഡ് ശുചിത്വ സുന്ദര ഗ്രാമമാക്കാന്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് വിദ്യാര്‍ഥികള്‍. പ്രധാന പൊതുനിരത്തുകളിലെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കാനകളും തോടുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തി. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെപിഎച്ച്എന്‍ പി.കെ. ദീപ, എംഎല്‍എസ്പി ജെസ്ന ജോണി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജൂബി കെ. ജോയ്, ടി.ജെ. ജാന്‍സി, ആശാ വര്‍ക്കര്‍ രാജി സന്തോഷ്, കുടുംബശ്രീ എഡിഎസ് സെന്നു രവി, തൊഴിലുറപ്പ് മാറ്റ് ഇന്ദിര ശശി, തൊഴിലാളികള്‍, ഹരിതകര്‍മ്മസേനാംഗം സിനി ഷാജി
തുടങ്ങിയവര്‍ ക്ലീന്‍ മുല്ലക്കാട് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു