പച്ചക്കുട; കാര്‍ഷിക വികസന യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ പച്ചക്കുടയുടെ അവലോകനം നിയോജക മണ്ഡലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്നു. പച്ചക്കുടയുടെ ഭാഗമായി സംസ്ഥാന ബജറ്റില്‍ അനുവദിക്കപ്പെട്ട പടിയൂര്‍ പൂമംഗലം കോള്‍ വികസനം, വെള്ളാനി പുളിയംപാടം സമഗ്ര കാര്‍ഷിക വികസനം, കോന്തിപുലം സ്ഥിരം തടയണ എന്നീ പദ്ധതികളുടെ പ്രാഥമിക രൂപരേഖ അവതരണവും കൃഷിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പാടശേഖര സമിതി പ്രതിനിധികള്‍, ക്ഷീര കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍ എന്നിവരുമായുള്ള ചര്‍ച്ചയും നടന്നു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ജില്ലാ പഞ്ചായത്ത് മെംബര്‍ പി.കെ. ഡേവിസ് മാസ്റ്റര്‍, മണ്ഡലത്തിലെ വിവിധ കര്‍ഷകര്‍ കൃഷി വകുപ്പ്, ഇറിഗേഷന്‍, കെഎല്‍ഡിസി, കെഎസ്ഇബി, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.