ക്രൈസ്റ്റ് കോളജും പുതുചേരിയില്‍ ജെഎഎല്‍ ട്രസ്റ്റും ധാരണാ പത്രം ഒപ്പിട്ടു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും പുതുചേരിയിലെ പ്രശ്തമായ ജെഎഎല്‍ ഫൌണ്ടേഷനും ധാരണാപത്രം ഒപ്പിട്ടു. കോളജിന് വേണ്ടി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ജെഎഎല്‍ ഫൌണ്ടേഷനു വേണ്ടി എല്‍ സതീഷും ധാരണാ പത്രം ഒപ്പിട്ടു കൈമാറി. ധാരണ പ്രകാരം സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് പുതുചേരിയില്‍ ഇന്റേണ്‍ഷിപ്പ്, പ്രോജക്ട് വര്‍ക്കുകള്‍, പഠനം എന്നിവ ചെയ്യാന്‍ സാധിക്കും. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് ബിരുദത്തിന് ശേഷം തൊഴില്‍ നേടുന്നതിനും സാധിക്കുന്നതാണ്.
വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍ ആയി മാറുന്നതിന് പരിശീലനവും, കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റിന് എന്നിവക്കുള്ള അവസരം ജെഎഎല്‍ ഫൌണ്ടേഷനില്‍ കീഴില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതാണ്. ധാരണ പത്രം ഒപ്പിടുന്ന ചടങ്ങില്‍ അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്തന്‍, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രഫ. എന്‍.എസ്. സൈജിത് എന്നിവര്‍ പങ്കെടുത്തു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്