ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സൗജന്യ ഉപരിപഠന സെമിനാര്‍ 2024 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജും തൃശൂര്‍ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഉപരിപഠനസെമിനാര് നടന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. പ്രശസ്ത കരിയര്‍ വിദഗ്ധനായ പി.എല്‍. ജോമി മുഖ്യപ്രഭാഷണം നടത്തി. മികച്ച തൊഴില്‍ മേഖലയില്‍ എത്തിപ്പെടാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. തൊഴില്‍ സാധ്യതകള്‍ നല്കുന്ന കോഴ്സുകള്‍, സര്‍ക്കാര്‍ അംഗീകൃതമായ സ്ഥാപനങ്ങള്‍, കോഴ്സുകളുടെ അംഗീകാരം തുടങ്ങിയവയെ സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സംശയങ്ങളും ആശങ്കകളും സെമിനാറില്‍ ദുരീകരിക്കാന്‍ കഴിഞ്ഞു. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, ബിരുദം എന്നീ തലങ്ങളിലുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകളും സൗജന്യമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കാളികളായിരുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് ഓഫീസറായ ഷാജു ലോനപ്പന്, കോളജിലെ ഗണിത ശാസ്ത്ര വിഭാഗം അധ്യാപിക സിസ്റ്റര്‍ ക്ലെയര്‍, എന്നിവര്‍ സെമിനാറില്‍ സന്നിഹിതരായിരുന്നു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്