മൂര്ക്കനാട് ഇരട്ട കൊലപാതകം; രണ്ടു പേര് കൂടി അറസ്റ്റില്;ഇത് വരെ അറസ്റ്റിലായത് പതിനേഴ് പേര്
ഇരിങ്ങാലക്കുട: മൂര്ക്കനാട് ക്ഷേത്രോല്സവത്തിന് രാത്രി രണ്ടു ഗുണ്ടാ സംഘങ്ങള് തമ്മിലുള്ള സംഘര്ഷത്തില് രണ്ടു പേര് കുത്തേറ്റു കൊല്ലപ്പെട്ട കേസില് രണ്ടു പേര് കൂടി അറസ്റ്റിലായി. ചെമ്മണ്ട സ്വദേശി പടയറ്റില് ഡിവിന് (23 ) പൊറത്തിശേരി സ്വദേശി താറാട്ടില് അഭിഷേക് (18) എന്നിവരെയാണ് തൃശൂര് റൂറല് എസ്പി നവനീത് ശര്മ്മയുടെ നിര്ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞു മോയിന്കുട്ടി, ഇന്സ്പെക്ടര് മനോജ് ഗോപി എന്നിവരുടെ സംഘം പിടികൂടിയത്. ഇതോടെ ഈ കേസില് അറസ്റ്റിലായവരുടെ എണ്ണം പതിനേഴായി. ഇന്നലെ പുലര്ച്ചെയാണ് ഇവരെ പിടികൂടിയത്. ഇരിങ്ങാലക്കുട എസ്ഐ എം. അജാസുദ്ദീന്, കെ.ആര്. സുധാകരന്, എഎസ്ഐ കെ.പി. രാജു സീനിയര് സിപിഒ കെ.വി. ഉമേഷ്, ഇ.എസ്. ജീവന്, വഹദ്, എം.ആര്. രഞ്ജിത്ത്, സിപിഒമാരായ കെ.എസ്. ഉമേഷ്, ഷിജിന്നാഥ് മുരളി കൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്

പണയം വെച്ച 106 ഗ്രാം സ്വര്ണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്
കരുതിയിരിക്കുക, ഓണ്ലൈന് വായ്പാ തട്ടിപ്പുകളില് പണം നഷ്ടപ്പെടുന്നവര് ഏറെ
ഡിജിറ്റല് അറസ്റ്റ് തട്ടിപ്പ്, പ്രതിയെ അറസ്റ്റ് ചെയ്തു
ബാര് ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്പ്പിച്ച കേസില് സ്റ്റേഷന് റൗഡി റിമാന്റില്
കരിങ്കല് ക്വാറിയില് ഷെയര് ഹോള്ഡറാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്
ഇരിങ്ങാലക്കുട മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കള് അറസ്റ്റില്