ദിവ്യകാരുണ്യ കോണ്‍ഗ്രസ്; കാര്‍ളോ ദിവ്യകാരുണ്യ എക്സിബിഷന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നൊരുക്കമായി ദിവ്യകാരുണ്യ എക്സിബിഷന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഹൊസൂര്‍ രൂപത മെത്രാന് ബിഷപ്. മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വിന്‍സെന്റ് ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ദിവ്യ കാരുണ്യ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, ഫാ. ലിജോ കരുത്തി, പബ്ലിസിറ്റി. ജോയിന്റ് കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. റെനില്‍ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തില്‍ 26 വരെയുള്ള ദിവസങ്ങളില്‍ ദിവ്യകാരുണ്യ എക്സിബിഷന് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. വിവിധങ്ങളായ ദിവ്യ കാരുണ്യ അത്ഭുതങ്ങളും ഏവര്‍ക്കും പഠിക്കാനും കൂടുതല്‍ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വീഡിയോ പ്രദര്‍ശനവുമാണ് ദിവ്യകാരുണ്യ എക്സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ