ബെസ്റ്റ് ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍ അവാര്‍ഡ് ജോണ്സണ് കോലങ്കണ്ണിക്ക്
ഇരിങ്ങാലക്കുട: കണ്ണൂര്‍ കൃഷ്ണ ബീച്ച് കണ്വന്ഷന് സെന്ററില്‍ നടന്ന ലയണ്‍സ് ഓള് കേരള മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ വച്ച് ബെസ്റ്റ് ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍ അവാര്‍ഡ് ജോണ്സണ് കോലങ്കണ്ണി കരസ്ഥമാക്കി. 6000 ത്തോളം തിമിര ശസ്ത്രക്രിയ പരിശോധന ക്യാമ്പുകളിലൂടെ നിര്‍ധനരായവര്‍ക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയയും കൂടാതെ നിരവധി ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ചടങ്ങില്‍ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ നന്ദകുമാറും മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍, മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് ഇന്‍ ചാര്‍ജ് ജോര്‍ജ് മോറോലി എന്നിവര്‍ ചേര്‍ന്ന് ജോണ്സണ് കോലങ്കണ്ണിക്ക് അവാര്‍ഡ് സമ്മാനിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു
അയ്യങ്കാളി സ്ക്വയറില്‍ വന്ദേമാതര സദസ് സംഘടിപ്പിച്ച് ബിജെപി