മഞ്ചേശ്വരം റോഡപകടത്തില്‍ മരിച്ച ശിവകുമാറിന്റെ വസതിയില്‍ മന്ത്രിയെത്തി

ഇരിങ്ങാലക്കുട: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നടന്ന കാറപകടത്തില്‍ മരിച്ച ഇരിങ്ങാലക്കുട കണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ശിവകുമാറിന്റെ വീടായ ശിവദത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു എത്തി. അപകടത്തിൽ ശിവകുമാറും രണ്ട് മക്കളും മരിച്ചിരുന്നു. ശിവദത്തിലെത്തിയ മന്ത്രി ശിവകുമാറിന്റെ ഭാര്യ സ്മിതയെ സാന്ത്വനിപ്പിച്ചു. കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചെലവിട്ടാണ് മന്ത്രി മടങ്ങിയത്.