കൂടല്‍മാണിക്യത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തൃക്കേട്ട വച്ചുനമസ്കാരം നടത്തി. അഗ്നിഹോത്രികള്ക്കാണ് ക്ഷേത്രത്തില്‍ ഇടവമാസത്തിലെ തൃക്കേട്ട നാളില്‍ വച്ചുനമസ്കാരം നടത്തുന്നത്. വാതില്‍മാടത്തിന്റെ തെക്കുഭാഗത്ത് നടന്ന ചടങ്ങില്‍ കുട്ടനെല്ലൂര്‍ നടുവില്‍ പഴയേടത്ത് മന നീലകണ്ഠന് നമ്പൂതിരിപ്പാടിനു മുന്പില് തന്ത്രി പ്രതിനിധി തരണനെല്ലൂര്‍ ഗോവിന്ദന് നമ്പൂതിരിപ്പാട് ആദ്യം ദക്ഷിണവച്ചു നമസ്കരിച്ചു. തുടര്‍ന്ന് മേല്‍ശാന്തി പുത്തിലത്ത് നീലകണ്ഠന് നമ്പൂതിരിപ്പാട്, ഗ്രാമത്തിലെ നമ്പൂതിരി കുടുംബാംഗങ്ങളും അമ്പലത്തിനോടുചേര്ന്ന് പ്രവര്‍ത്തിക്കുന്നവരും ഭക്തജനങ്ങളും നമസ്കാരത്തില്‍ പങ്കെടുത്തു. ഗ്രാമത്തിന്റെയും ക്ഷേത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രേയസിനും ഐശ്വര്യത്തിനും അഭിവൃദ്ധിക്കുംവേണ്ടിയാണ് ചടങ്ങ് നടത്തുന്നത്. ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ. എം. മുരളി ഹരിതം, കെ. ബിന്ദു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ