കൃഷ്ണപ്രിയക്ക് ബെസ്റ്റ് പോസ്റ്റര്‍ അവാര്‍ഡ്
ഇരിങ്ങാലക്കുട: ജര്‍മ്മനിയില്‍ നടന്ന എട്ടാമത് അന്താരാഷ്ട്ര ഗ്രീന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ കെമിസ്ട്രി കോണ്‍ഫറന്‍സില്‍ ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിനി എം.കെ. കൃഷ്ണപ്രിയയ്ക്ക് ബെസ്റ്റ് പോസ്റ്റര്‍ അവാര്‍ഡ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40 ഗവേഷകര്‍ അവതരിപ്പിച്ച പോസ്റ്ററുകള്‍ പിന്തള്ളിയാണ് കൃഷ്ണപ്രിയ ഈ നേട്ടം കരസ്ഥമാക്കിയത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജില്‍ ഗവേഷണ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ ഏറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ജര്‍മ്മനിയിലെത്തി ഈ നേട്ടം കൊയ്തത്. കര്‍ഷകരായ ഇരിങ്ങാലക്കുട കിഴുത്താണി മുപ്പുള്ളി കൃഷ്ണന്‍കുട്ടിയുടെയും ഗീതയുടെയും മകളാണ്.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്