ക്രൈസ്റ്റ് കോളജ് ഇന്തോനേഷ്യയിലെ കപുവാസ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചു
ക്രൈസ്റ്റ് കോളജ് ഇന്തോനേഷ്യയിലെ കപുവാസ് യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇന്തോനേഷ്യയിലെ കപുവാസ് യൂണിവേഴ്സിറ്റിയുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. അധ്യാപക വിദ്യാര്‍ഥി വിനിമയം, ഗവേഷണം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്കരണം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാന്‍സഫര്‍ എന്നീ മേഖലകളിലാണ് സഹകരണം. കപുവാസ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി റെക്ടര്‍ ഡോ. അന്ന്റോണിയസ് ഹട്ട്, വൈസ് റെക്ടര്‍ ഡോ. അയ് ഡ ഫിട്രിയാനി എന്നിവരും ക്രൈസ്റ്റ് കോളജിനെ പ്രതിനിധീകരിച്ച് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ഡീന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡോ. കെ.ജെ. വര്‍ഗിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ക്രൈസ്റ്റ് കോളജിനു വിവിധ രാജ്യങ്ങളിലായി ഇരുപത്തിയാറോളം യൂണിവേഴ്സി റ്റികളുമായി പഠന ഗവേഷണ മേഖലകളില്‍ ധാരണയുണ്ട്.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി