ചേലൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് ഉദ്ഘാടനം ചെയ്തു

ചേലൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളിലെ പ്രവേശനോത്സവം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് ഉദ്ഘാടനം ചെയ്യുന്നു. ചേലൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോഷി പാലിയേക്കര സമീപം.
ഇരിങ്ങാലക്കുട: 2024 – 2025 അധ്യായന വർഷത്തിലെ സെന്റ് മേരീസ് എൽപി സ്കൂളിലെ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് വിദ്യാർഥികളുടെ ബാൻ്റ് അകമ്പടിയോടെ വിശിഷ്ട അതിഥികളെയും നവാഗതരെയും സ്വാഗതം ചെയ്തു. ചേലൂർ സെൻ്റ് മേരീസ് ചർച്ച് വികാരി ഫാ. ജോഷി പാലിയേക്കര അധ്യക്ഷനായ യോഗത്തിൽ പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി രതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ലോക്കൽ മാനേജർ മദർ സുപ്പീരിയർ സിസ്റ്റർ ജോഫിൻ സിഎംസി വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. പിടിഎ പ്രസിഡൻ്റ് സിബിൻ മണാത്തും എംപിടിഎ പ്രസിഡന്റ് സവിത വിപിനും കുട്ടികൾക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീലാൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. അധ്യാപിക പ്രതിനിധി ടി.ജെ. ജ്യോജിത രക്ഷിതാക്കൾക്ക് ബോധ വൽക്കരണ ക്ലാസ് നൽകി. അധ്യാപക പ്രതിനിധി അഞ്ജു ഏവർക്കും നന്ദി പറഞ്ഞു.