ഭിന്നശേഷി കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ കൈത്താങ്ങ്
ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 295 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും സാമ്പത്തിക സഹായവും കൈമാറുന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 295 ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണവും സാമ്പത്തിക സഹായവും കൈമാറി. ക്രൈസ്റ്റ് ഇനിഷേറ്റീവ് ഫോര്‍ ഡിഫ്രേന്ഡ്ലി എബിള്‍ഡ് പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷക്കാലമായി ഭിന്നശേഷി കുട്ടികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാതാപിതാക്കള്‍ എന്നിവരെ സംയോജിപ്പിച്ചുകൊണ്ട് തൊഴില്‍ സംരംഭകത്വം, വിദ്യാഭ്യാസ സഹായം, യാത്രാസൗകര്യം എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സംഘടിപ്പിച്ചു വരുന്നു. കുട്ടികള്‍ക്ക് ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തില്‍ സഹായ വിതരണ പദ്ധതി ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, പ്രൊജക്റ്റ് കോഡിനേറ്റര്‍ റവ.ഡോ. ജോയ് വട്ടോലി സിഎംഐ, ബര്‍സാര്‍ റവ.ഡോ. എന്‍.എസ്. വിന്‍സെന്റ് സിഎംഐ, സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി ഡോ. അജീഷ് ജോര്‍ജ്, പ്രൊജക്റ്റ് അസിസ്റ്റന്റ് എം.എന്‍. അശ്വതി, അസിസ്റ്റന്റ് പ്രഫ. റോസ് മോള് ഡാനി എന്നിവര്‍ സംസാരിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി