ഐടിയു ബാങ്കില്‍നിന്നും ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിച്ച ക്രൈസ്റ്റ് കോളജിലേ ബികോം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു
ഐടിയു ബാങ്കില്‍നിന്നും ഇന്റേണ്‍ഷിപ് പൂര്‍ത്തീകരിച്ച ക്രൈസ്റ്റ് കോളജിലേ ബികോം വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം ഫിനാന്‍സ്(അണ്‍എയ്ഡഡ്) വിഭാഗത്തിലെ 49 വിദ്യാര്‍ഥികള്‍ ഐടിയു ബാങ്കിന്റെ വിവിധ ശാഖയില്‍ ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കി. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിതരണയോഗം ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനംചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് ഇന്റേണ്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ ടീന തോമസ്, ഐടിയു ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ. ദിലീപ്കുമാര്, ബികോം ഫിനാന്‍സ്(അണ്‍എയ്ഡഡ്) വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ അസോ.പ്രഫ.കെ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി