മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെ സഹോദര സ്ഥാപനമായ മെട്രോ ഐ കെയര്‍ മള്‍ട്ടി സ്പെഷിയാലിറ്റി കണ്ണാശുപത്രിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) പ്രസിഡന്റ് ഡോ. ഉഷാകുമാരി അധ്യക്ഷയായിരുന്നു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ്, സേവാഭാരതിയുടെ പ്രസിഡന്റ് നളിന്‍ ബാബു എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മെട്രോ ആശുപത്രി മാനേജിംഗ് പാര്‍ട്ട്നര്‍ ഡോ. എം.ആര്. രാജീവ് സ്വാഗതവും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് നേത്ര രോഗ വിഭാഗം മേധാവിയായി വിരമിച്ച, മെട്രോ കണ്ണാശുപത്രിയിലെ ചീഫ് ഒഫ്താല്‍മിക് സര്‍ജനും കൂടിയായ ഡോ. കെ.സി. രജിനി നന്ദിയും പറഞ്ഞു. നേത്ര ചികിത്സക്ക് ആവശ്യമായ എല്ലാ അത്യാധുനിക പരിശോധനകള്‍ക്കും, ശസ്ത്രക്രിയകള്‍ക്കും, ഉള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ്.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി