എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ്.
ഇരിങ്ങാലക്കുട: എടക്കുളം എസ്എന്‍ജി എസ്എസ് യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി തൃശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നേത്രപരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂള്‍ പ്രധാനാധ്യാപിക ദീപാ ആന്റണി നിര്‍വഹിച്ചു. പിആര്‍ഒ എം.ആര്. റിനീഷ്, ഷാജി, ഓപ്ടിമിട്രിസ്റ്റ്മാരായ ജെനീഷ, സോന എന്നിവര്‍ പങ്കെടുത്തു. സിസ്റ്റര്‍ ഡോ. റോസ് ആന്റോ ക്യാമ്പിന് നേതൃത്വം നല്കി.