ഓണത്തിന് ഒരു വട്ടി പൂവ് പടിയൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ കൃഷിയിടം ഒരുക്കി
പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന പൂകൃഷിയുടെ തൈ നടീല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ടി.വി. വിബിന് നിര്‍വഹിക്കുന്നു.
പടിയൂര്‍: പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ ഓണത്തിന് ഒരു വട്ടി പൂവ് എന്ന പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി പൂകൃഷിയിടം ഒരുക്കി. പൂകൃഷിയുടെ തൈ നടീല്‍ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ടി.വി. വിബിന് നിര്‍വഹിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ സംവിധാനത്തില്‍ കൃഷി കൂട്ടങ്ങള്‍ രൂപീകരിച്ചാണ് പൂകൃഷിക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ പൂകൃഷിയില്‍ ആകൃഷ്ടരായി നിരവധിയായ വ്യക്തികളും ഇത്തവണ മുന്നോട്ട് വന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഓണത്തിന് എത്തിച്ചേരുന്ന പൂക്കള്‍ ഓണ വിപണി കയ്യടക്കാതിരിക്കാന്‍ പൂക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും വാര്‍ഡ് മെമ്പര്‍ കൂട്ടി ചേര്‍ത്തു. വാര്‍ഡിലെ തീര്‍ത്ഥ അയല്‍ക്കൂട്ടത്തിലെ കര്‍ഷകരുടെ കൂട്ടായ്മ ചേര്‍ന്നാണ് ചെണ്ടുമല്ലി പൂ കൃഷി ഒരുക്കിയിരിക്കുന്നത്.

സെന്റ് ജോസഫ്സ് കോളജില്‍ അഡ്വാന്‍സ്ഡ് റോബോട്ടിക്സ് ശില്പശാലയ്ക്ക് തുടക്കം
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം
ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു