കെഎസ്എസ്പിഎ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്ഷന് പരിഷ്കരണ സംരക്ഷണ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്ഷന് പരിഷ്കരണ സംരക്ഷണ ദിനം ആചരിച്ചു. പെന്ഷന് പരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം ആറ് ഗഡു അനുവദിക്കുക, ക്ഷാമാശ്വാസ പെന്ഷന് കുടിശിക ഉടന്‍ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം എം.സി. പോളച്ചന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന് അധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി കെ.ബി. ശ്രീധരന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം. മൂര്‍ഷിദ്, ജില്ല കമ്മിറ്റി അംഗം എ.സി. സുരേഷ്, മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ്, സെക്രട്ടറി ഇ.ഡി. ജോസ്, എ.എന്‍. വാസുദേവന്‍, എം. കമലം, ടി.കെ. ബഷീര്‍, പി.ഐ. ജോസ്, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.