അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ഗ്ലോബല്‍ സര്‍വീസ് പദ്ധതികളുടെ ഉദ്ഘാടനം ചേലൂര്‍ സെന്റ് മേരീസ് എല്‍പി സ്കൂളില്‍വെച്ച് ലയണ്‍സ് ക്ലബ് സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് മദര്‍ സിസ്റ്റര്‍ ജോഫിന്‍ സര്‍വീസ് കിറ്റുകള്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസഫ് കെ.എ അധ്യക്ഷത വഹിച്ചു. മദര്‍ സിസ്റ്റര്‍ ജോഫിന്‍ മുഖ്യാതിഥിയായിരുന്നു. സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സലറ്റ്, വെസ്റ്റ് ലയണ്‍സ് ക്ലബ് സെക്രട്ടറി സി.ജെ. ആന്റോ, ട്രഷറര്‍ നളിന്‍ ബാബു, എസ്. മേനോന്, സര്‍വീസ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ എ.വൈ. ജെയ്സണ്‍, പോള്‍സണ്‍ കല്ലൂക്കാരന്, ഷാജന് ചക്കാലക്കല്‍, സതീശന് നീലങ്കാട്ടില്‍, കെ.കെ. ഷാജു, പി.സി. ജോര്‍ജ്ജ്, സിന്ധു സതീശന് തുടങ്ങിയവര്‍ സംസാരിച്ചു.
ലയണ്‍സ് ക്ലബ്ബിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്റ് മേരീസ് എല്‍പി സ്കൂള്‍ പരിസരത്ത് മദര്‍ സിസ്റ്റര്‍ ജോഫിന്റെ നേതൃത്വത്തില്‍ വേപ്പിന് തൈകള്‍ നട്ടുപിടിപ്പിച്ചു.