എടത്തിരുത്തി പരിശുദ്ധ കര്‍മലമാത ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
എടത്തിരുത്തി പരിശുദ്ധ കര്‍മലമാത ഫൊറോന ദേവാലയത്തില്‍ തിരുനാളിന് ആലുവ കപ്പൂച്ചിന്‍ ആശ്രമം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജെയ്സണ്‍ കാളന് ഒഎഫ്എം കൊടിയേറ്റുന്നു. വികാരി ഫാ. പോളി പടയാട്ടി സമീപം.
എടത്തിരുത്തി: പരിശുദ്ധ കര്‍മലമാത ഫൊറോന ദേവാലയത്തില്‍ കര്‍മലമാതാവിന്റെയും സഹമധ്യസ്ഥനായ വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെയും ഊട്ടുതിരുനാളിന് കൊടികയറി. ആലുവ കപ്പൂച്ചിന്‍ ആശ്രമം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജെയ്സണ്‍ കാളന് ഒഎഫ്എം തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. 18 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.15ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ നടക്കും. 19ന് വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന, നേര്‍ച്ചവിതരണം എന്നിവയ്ക്ക് ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.
20ന് രാവിലെ 6.15ന് ദിവ്യബലി, വൈകീട്ട് 5.30ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയക്ക് ഫാ. ആന്റണി തെക്കിനിയത്ത് ഒഎഫ്എം മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, പള്ളിചുറ്റി പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. 21ന് തിരുനാള്‍ദിനത്തില്‍ രാവിലെ ആറിന് ദിവ്യബലിക്ക് ഫാ. ജെയിംസ് ആലപ്പാട്ട് സിഎംഐ കാര്‍മികത്വം വഹിക്കും. 10ന് പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവയ്ക്ക് ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് 5.30ന് നടക്കുന്ന ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. മില്‍ട്ടണ്‍ തട്ടില്‍ കുരുവിള കാര്‍മികത്വം വഹിക്കും.
22ന് പൂര്‍വീകരുടെ അനുസ്മരണദിനത്തില്‍ രാവിലെ 6.15ന് ദിവ്യബലി, പൊതു ഒപ്പീസ്, കൊടിയിറക്കം എന്നിവയ്ക്ക് എടത്തിരുത്തി അസി. വികാരി ഫാ. ടോണി എടത്തിരുത്തിക്കാരന്‍ ഒഎഫ്എം കാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി പടയാട്ടി, അസി. വികാരി ഫാ. ടോണി എടത്തിരുത്തിക്കാരന്‍, കൈക്കാരന്മാരായ ഡേവീസ് റാഫേല്‍ അരിമ്പൂര്‍, ജോസഫ് മീന്‍പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ എ.പി. വില്‍സണ്‍, മഠം സുപ്പീരിയര്‍മാരായ സിസ്റ്റര്‍ മാരിയറ്റ് സിഎംസി, സിസ്റ്റര്‍ ജോസിന സിഎംസി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍