മുരിയാട് ഗ്രാമപ്പഞ്ചായത്ത് ഞാറ്റുവേല ചന്തക്ക് തുടക്കമായി
മുരിയാട് ഗ്രാമപ്പഞ്ചായത്ത് ഞാറ്റുവേല ചന്ത തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ഹരിതാഭമായ അന്തരീക്ഷത്തില്‍ തുടക്കം കുറിച്ചു. പഞ്ചായത്ത് ഓഫീസിന് സമീപം ഒരുക്കിയിട്ടുള്ള പ്രത്യേക പവലിയനില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനയോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, വികസന കാര്യ ചെയര്മാന് കെ.പി. പ്രശാന്ത്, ആരോഗ്യ വിദ്യഭ്യാസ സമിതി കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിന്‍ വിനോദന്‍, ആനന്ദപുരം റൂറല്‍ ബാങ്ക് പ്രസിഡന്റ് ജോമി ജോണ്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്, കെ. വൃന്ദ കുമാരി, ജിനി സതീശന്, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, സേവ്യര്‍ ആളൂക്കാരന്‍, മനീഷ മനീഷ് എന്നിവര്‍ സംസാരിച്ചു.

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്