ആരോഗ്യ പരിശോധന ക്യാമ്പും ഊരുകൂട്ടവും സംഘടിപ്പിച്ചു
വേളൂക്കര ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ്.
വേളൂക്കര: വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ പട്ടിക വിഭാഗ ജനതയ്ക്കായുള്ള ആരോഗ്യ പരിശോധന ക്യാമ്പും ഊരുകൂട്ടവും കല്ലംകുന്ന് കമ്മ്യൂണിറ്റി ഹാളില്‍ നടത്തി. വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.യു. രാജേഷ് പരിശോധനകള്‍ക്ക് നേതൃത്വം നല്കി. ജീവിതശൈലി രോഗ പരിശോധന, നേത്ര പരിശോധന എന്നിവ നടത്തി. കുട്ടികളുടെ വളര്‍ച്ചയും വികാസവും പരിശോധിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രമോട്ടര്‍ എന്നിവര്‍ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍