കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടം തുടങ്ങി
കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ വാര്‍ഷികമായി നടത്തിവരുന്ന കൂടിയാട്ടത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തില്‍ അര്‍ജുനനായി അമ്മന്നൂര്‍ മാധവ് ചാക്യാര്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ സുഭദ്രാധനഞ്ജയം കൂടിയാട്ടം തുടങ്ങി. കുലശേഖരവര്‍മന്‍ രചിച്ച പാരമ്പര്യ ആട്ടപ്രകാരത്തോടുകൂടിയ സുഭദ്രാധനഞ്ജയം കൂടിയാട്ടത്തില്‍ ധനഞ്ജയന്റെ പുറപ്പാട് എന്ന ഭാഗം അരങ്ങേറി. തീര്‍ഥയാത്ര നടത്തി ഭാരതവര്‍ഷം മുഴുവന്‍ സഞ്ചരിച്ച അര്ജ്ജുനന് ദ്വാരകയില്‍ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള അനുവാദം വാങ്ങുന്നതാണ് കഥാ സന്ദര്‍ഭം. അമ്മന്നൂര്‍ മാധവ് ചാക്യാര്‍ അര്‍ജുനനായി രംഗത്ത് വന്നു. പി.കെ. ഹരീഷ് നമ്പ്യാരും നേപത്ഥ്യ ജിനേഷ് നമ്പ്യാരും മിഴാവിലും ഇന്ദിര നങ്ങ്യാരും ദേവി നങ്ങ്യാരും താളവുമായി. കലാമണ്ഡലം സതീശന് ചുട്ടി, അജയന് മാരാര്‍ ഇടയ്ക്ക വായിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി