ക്രൈസ്റ്റ് കോളജില്‍ സംഗമഗ്രാമ മാധവ വിദ്യാപീഠം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സംഗമഗ്രാമ മാധവന്റെ പേരില്‍ ഇന്ത്യന്‍ തത്ത്വചിന്തയില്‍ അധിഷ്ഠിതമായ പഠനകേന്ദ്രം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാടപ്പിള്ളി മനയിലെ ക്ഷേത്ര മുറ്റത്തിരുന്ന് വാനനിരീക്ഷണം നടത്തി വാനശസ്ത്രത്തിന്റെയും ഗണിതത്തിന്റെയും ജ്യാമിതിയുടെയും അടിസ്ഥാനമിട്ടയാളാണ് സംഗമഗ്രാമ മാധവന് എന്ന് മന്ത്രി പറഞ്ഞു.
അടിസ്ഥാന ശാസ്ത്ര തത്വങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് വിദ്യാഭ്യാസ നയങ്ങളെ രൂപീകരിക്കാനുള്ള പ്രവണതകള്‍ കണ്ടുവരുന്ന ഇക്കാലത്ത് ശാസ്ത്ര സത്യങ്ങളില്‍ അടിസ്ഥിതമായ പഠനങ്ങളായിരിക്കണം ഈ ഗവേഷണ കേന്ദ്രത്തില്‍ നടത്തേണ്ടതെന്നു മന്ത്രി ഓര്‍മ്മിപ്പിച്ചു. ശാസ്ത്രത്തിലും ഗണിതത്തിലും ഇന്ത്യന്‍ തത്ത്വചിന്തയുടെ പങ്കിനെ പ്രതിഫലിപ്പിക്കുന്നതാകും ഇവിടെയുള്ള പഠനങ്ങള്‍ എന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് വ്യക്തമാക്കി.
കോളജിലെ സംസ്കൃത വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോളജ് മാനേജര്‍ ഫാ. ജോയി പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സംസ്കൃത വിഭാഗത്തിന്റെ മേധാവി ഡോ. വിനീത, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സേവ്യര്‍ ജോസഫ്, പ്രഫ. മേരി പത്രോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.