കാറളം ആലുംപറമ്പിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: കാറളം ആലുംപറമ്പ് ജംഗ്ഷനില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്ന പ്രവര്‍ത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും തയ്യാറാകാത്ത പഞ്ചായത്തിനെതിരെ കാറളം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി സമരം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വാര്‍ഡ് മെമ്പര്‍ ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എല്‍. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, കെ.കെ. മുകുന്ദന്, അജീഷ് മേനോന്, മോഹന്‍ദാസ് മുട്ടുംകാട്ടില്, പി.എ. ജലാല്‍, വി.ഡി. സൈമണ്‍, സി.എസ്. വിജി, ടി.എം. വില്‍സണ്‍, കെ.ബി. ഷമീര്‍, രവി പൊഴേക്കടവില്‍ എന്നിവര്‍ നേതൃത്വം നല്കി.

പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
കാറളം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ഹെര്‍ ലെന്‍സ് എന്ന മൂവി റിവ്യൂ ജേര്‍ണല്‍ പ്രകാശനം ചെയ്തു
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ഞാറ്റുവേലച്ചന്ത