ജെസിഐ ഫുട്ബോള് ടൂര്ണമെന്റില് വോള്ക്കാന ടീം ജേതാക്കള്
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട സാന്റിയാഗോ ടര്ഫില് വെച്ച് നടത്തിയ സെവന്സ് ഫുട്ബോള് ടൂര്ണമെന്റില് വൊള്ക്കാന ടീം ബ്ലൂസ്റ്റാര് ടീമിനെ തോല്പ്പിച്ച് വിജയികളായി. നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന് സമ്മാനദാനം നിര്വ്വഹിച്ചു. ജെസിഐ ചാപ്റ്റര് പ്രസിഡന്റ് ലിയോ പോള് അധ്യക്ഷത വഹിച്ചു. സോണ് പ്രസിഡന്റ് മെജോ ജോണ്സണ് മുഖ്യാതിഥിയായിരുന്നു.
പ്രോഗ്രാം ഡയാക്ടര് ഡയസ് കാരാത്രക്കാരന് സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറര് ഷിജു കണ്ടംകുളത്തി, മുന് പ്രസിഡന്റുമാരായ ടെല്സണ് കോട്ടോളി, അഡ്വ. ഹോബി ജോളി, എബിന് മാത്യു, ഡയസ് ജോസഫ് എന്നിവര് പ്രസംഗിച്ചു. വിവിധ മല്സരങ്ങളില് മാന് ഓഫ് ദ മാച്ച് ആയി ടിനോ ജോസ്, ജിത്തു ഡേവിസ്, ലിഷോണ് ജോസ്, ബ്രൂട്ടസ് എന്നിവരെ തെരഞ്ഞെടുത്തു.